കല്‍പറ്റ-ഏഴുവയസുകാരിയുടെ വലതുകാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ചുഴലി സ്വദേശിയും എം.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ വിഷ്ണുവാണ് (31) അറസ്റ്റിലായത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയെ പൊള്ളലേല്‍പ്പിച്ചത് പ്രദേശവാസികള്‍ ചൈല്‍ഡ് ലൈനിലാണ് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്. പൊള്ളലേറ്റ കുട്ടിയെയും ഇരട്ട സഹോദരിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടാനച്ഛന്‍ മുമ്പും പലതവണ ഉപദ്രവിച്ചതായാണ് കുട്ടികളുടെ മൊഴി.