നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഷൂട്ടിംഗ് സൈറ്റുകളിലെയും അഭിമുഖങ്ങളിലെയുമെല്ലാം പെരുമാറ്റം ആര്‍ക്കും പിടി കിട്ടാത്ത രീതിയിലാണ്. ഓരോ സമയത്തും ഓരോ മൂഡിലായിരിക്കും കക്ഷി. ചില്ലപ്പോള്‍ ഒരു അബ് നോര്‍മ്മലായ ആളെപ്പോലെയാകും പെരുമാറുക. മറ്റ് ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കും. ഷൈനിന്റെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം സിനിമാ രംഗത്ത് വലിയ ചര്‍ച്ചയാണ്. ഇതിന്റെ പേരില്‍ ഷൈനിന് ഒരുപാട് പൊല്ലാപ്പുകള്‍ ഉണ്ടായിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ പെരുമാറ്റ ദോഷത്തിന്റെ കാരണക്കാരനെ സ്വയം കണ്ടെത്തിയിരിക്കുകയാണ് നടന്‍. അഭിമുഖങ്ങളിലെയും മറ്റും തന്റെ വ്യത്യസ്തമായ പെരുമാറ്റത്തിന് കാരണം കൊറോണ വൈറസ് ആണെന്നാണ് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്. ' കൊറോണക്കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി, കൊറോണ വന്നതിന് ശേഷമാണ് ഇതൊക്കെ പ്രശ്‌നമായത്. വൈറസിന്റെ ഓരോ ആക്ടിവിറ്റികളാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത് ' ഷൈന്‍ ടോം ചാക്കോ പറയുന്നു. നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടാകുമെന്നും അത് വായുവിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നാണ് നടന്‍ പറയുന്നത്. എന്തായാലും വല്ലാത്തൊരു ഗതികേടാണ് കൊറോണ വൈറസിന്റേത്. ആര്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും അതെല്ലാം കൊറോണ വെറസിന്റെ തലയിലിട്ട് രക്ഷപ്പെടുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ചോദിക്കാനും പറയാനുമൊന്നും ആരുമില്ലല്ലോ.