ബുദൗന്‍- ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയില്‍ യുവാവിനെ ഹിന്ദുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറ്റിയെന്ന പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22 കാരനായ രാഹുല്‍ ശര്‍മ്മയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് കിഷോര്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച പോലീസ് സംഘം രാഹുല്‍ ശര്‍മ്മയെ ചോദ്യം ചെയ്തിരുന്നു. യുവാവ് ജിമ്മില്‍ ചേര്‍ന്നിരുന്നുവെന്നും അവിടെ വെച്ചാണ് പ്രതികള്‍ മകനെ മതം മാറാന്‍ പ്രേരിപ്പിച്ചതെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം മകന്‍ നമസ്‌കാരം പഠിച്ചുവെന്നും റമദാനില്‍ വ്രതം അനുഷ്ഠിക്കാന്‍ തുടങ്ങിയെന്നും പിതാവ് പോലീസിനോട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)