കൊച്ചി- ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഡി149 ചിത്രത്തില്‍ ദിലീപ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജേഷ് രാഘവന്‍ കഥ, തിരക്കഥ, സംഭാഷണം രചിക്കുന്ന ചിത്രമാണിത്.
റൊമാന്റിക് കോമഡി പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ പ്രശസ്ത താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു പൂജ. ഏപ്രില്‍ മധ്യത്തോടെ ചിത്രീകരണം തുടങ്ങും.
ഡിയോ പി സനു താഹര്‍, സംഗീതം- മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ്- ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ്- റോഷന്‍ ചിറ്റൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- അനൂപ് പത്മനാഭന്‍, കെ. പി. വ്യാസന്‍, ലിറിക്‌സ്- ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കോസ്റ്റ്യൂമര്‍- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ. രാജന്‍, സൗണ്ട് ഡിസൈന്‍സ്- ശ്രീജിത്ത് ശ്രീനിവാസന്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, പി. ആര്‍. ഒ- എം. കെ. ഷെജിന്‍.