കൊച്ചി- മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫര്‍' കൂക്ക് ലെന്‍സിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെന്‍സ് നിര്‍മ്മാതാക്കളുടെ സൈറ്റാണ് 'കൂക്ക് ലെന്‍സ്'. ഇവരുടെ ലെന്‍സില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം 'ക്രിസ്റ്റഫര്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് 'ക്രിസ്റ്റഫര്‍'.
'ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ്' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങ 'ക്രിസ്റ്റഫര്‍' ഫെബ്രുവരി ഒന്‍പതിനാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. തിയറ്ററുകളിലെ മികച്ച റെസ്‌പോണ്‍സുകള്‍ക്ക് ശേഷം ഒ. ടി. ടിയിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. 'ആര്‍. ഡി. ഇല്ല്യൂമിനേഷന്‍'ന്റെ ബാനറില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.