Sorry, you need to enable JavaScript to visit this website.

ഓപ്പൺഎഐക്ക് ബദൽ തേടി കളിക്കളത്തിൽ കൂടുതൽ പേർ

നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബിസിനസ് സാധ്യതകൾ മുതലെടുക്കാൻ മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐക്ക് പിന്നാലെ കൂടുതൽ കമ്പനികൾ രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രതീക്ഷിക്കുന്ന 90 ബില്യൺ ഡോളറിന്റെ വിപണിയിൽ തങ്ങളുടെ വിഹിതം നേടാനാണ്  കൂടുതൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ രംഗത്തുവരുന്നത്. ഇപ്പോൾ കളിക്കളത്തിലുള്ളത് മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐ മാത്രമല്ല. 


ഒരു ഡസനിലധികം സ്റ്റാർട്ടപ്പുകളും നിക്ഷേപകരും  ഓപ്പൺഎഐയുടെ എതിരാളികളെ സ്വീകരിക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ചാറ്റ് ബോട്ട് മേഖലയിൽ ആധിപത്യമുറപ്പിക്കാമെന്ന മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷകൾക്ക് ഇതോടെ മങ്ങലേറ്റിട്ടുണ്ട്. ചില സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ ഇതര ആർടിഫിഷ്യൽ ഇന്റലിജൻസ് ഫൗണ്ടേഷൻ മോഡലുകളിലേക്ക് മാറുകയാണ്.  ജനറേറ്റീവ് എ.ഐയുടെ അടുത്ത അധ്യായം  നിർദ്ദേശങ്ങൾക്കനുസൃതമായി ടെക്‌സ്‌റ്റോ ഇമേജുകളോ മറ്റ് മീഡിയയോ സൃഷ്ടിക്കാൻ കഴിവുള്ള സാങ്കേതിക വിദ്യയാണ്. 
ഒരൊറ്റ ഇന്റർനെറ്റ് സേവന ദാതാവ് മാത്രമല്ല നമുക്ക് ഉണ്ടായിരുന്നതെന്നും അതുപോലെ എ.ഐ മേഖലയിലും മത്സരം കടുക്കുമെന്നും ഇൻസൈറ്റ് പാർട്‌ണേഴ്‌സിലെ എ.ഐ നിക്ഷേപകനായ ജോർജ്ജ് മാത്യു പറയുന്നു. എ.ഐ ഫൗണ്ടേഷൻ മോഡലുകളെ മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇന്റർനെറ്റ് പോലെ തന്നെ ആരോഗ്യകരമായ പ്രവർത്തന വ്യവസ്ഥയ്ക്ക് ഒന്നിലധികം അടിസ്ഥാന മാതൃകാ ദാതാക്കൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  


ചാറ്റ്ജിപിടിക്ക് തുടക്കമിട്ടത് സ്ലൈഡുകൾ വേഗത്തിൽ നിർമ്മിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന എ.ഐ സ്‌റ്റോറിടെല്ലിംഗ് സ്റ്റാർട്ടപ്പ് കമ്പനിയായ ടോമായിരുന്നു. യഥാർത്ഥത്തിൽ ഇവരാണ് 2020ൽ ഓപ്പൺ എഐ ആദ്യമായി പുറത്തിറക്കിയ ജിപിടി-മൂന്നിനു പിന്നിൽ.  ഫൗണ്ടേഷൻ മോഡലായിരുന്നു അത്. 30 ലക്ഷം ഉപയോക്താക്കളിൽ എത്തിയിരുന്നുവെന്നും അതിനുശേഷമാണ് ഫൗണ്ടേഷൻ മോഡലിൽനിന്ന് മറ്റു മോഡലുകളിലേക്കുള്ള പരീക്ഷണം ആരംഭിച്ചതെന്നും കമ്പനി പറയുന്നു. 
ഓപ്പൺഎഐയുടെ എതിരാളിയായ ആന്ത്രോപിക്കിൽ നിന്നുള്ള ഒരു ടെക്‌സ്റ്റ് മോഡൽ ചേർത്തുകൊണ്ട്  ഓപ്പൺഎഐയുടെ ഫോട്ടോ ജനറേഷൻ മോഡലായ ഡാലെ ഇയിൽനിന്ന് സ്‌റ്റെബിലിറ്റി എ.ഐ നിർമ്മിച്ച ഓപ്പൺ സോഴ്‌സ് മോഡലായ സ്‌റ്റേബിൾ ഡിഫ്യൂഷനിലേക്ക് മാറാനാണ് ടോമിന്റെ പുതിയ പദ്ധതി.


ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച ഗുണനിലവാരത്തോടെ ഓരോ പ്രവർത്തനത്തിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാതൃക കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ടോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കീത്ത് പീരിസ് പറഞ്ഞു. കൂടുതൽ വിശ്വസനീയമായ സേവനങ്ങൾ നൽകുന്നതിനും ചെലവ് കുറക്കുന്നതിനും ഒരൊറ്റ മോഡലിനെ ആശ്രയിക്കുന്നത് ഒഴിവാക്കണം. വ്യത്യസ്ത മോഡലുകളുടെ സ്‌പെഷ്യലൈസേഷൻ പ്രയോജനപ്പെടുത്തുന്നതിനും ഇത് ആവശ്യമാണ്.  ഒരൊറ്റ മോഡലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഒരു പുതിയ വ്യവസായ സമവായമുണ്ടെന്ന് എ.ഐ ഡവലപ്പർമാരും നിക്ഷേപകരും പറയുന്നു.
മനുഷ്യനെന്ന് തോന്നുന്ന തരത്തിൽ വ്യക്തമായും വ്യാകരണം തെറ്റാതെയുമുള്ള ശരിയായ ഭാഷയിൽ സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് എല്ലാവരേയും അമ്പരപ്പിച്ച  ചാറ്റ്ജിപിടി ചാറ്റ്‌ബോട്ടിനു പിന്നിലുള്ള ഓപ്പൺഎഐ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്.  ആൽഫബെറ്റിന്റെ ഗൂഗിൾ ഉൾപ്പെടെയുള്ള വലിയ എതിരാളികളും ചെറുകിട സ്ഥാപനങ്ങളും പുതിയ മോഡലുകൾ സൃഷ്ടിക്കാൻ കുതിക്കുകയാണ്. അതേസമയം, മൈക്രോസോഫ്റ്റിൽ നിന്ന് 10 ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചുകൊണ്ട് ഇനിയും മുന്നേറാനുള്ള തയാറെടുപ്പിലാണ് ഓപ്പൺഎഐ. ചാറ്റ്ജിപടിയെ പുതുക്കി ഓപ്പൺഎഐ പുറത്തിറക്കിയ ജിപിടി4  മോഡൽ പലകാരണങ്ങളാൽ നിലവിൽ ഏറ്റവും ശക്തമാണ്.

 

Latest News