ന്യൂദല്‍ഹി- മാലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
തന്റെ അപ്പീല്‍ തള്ളി ബോംബെ ഹൈക്കോടതി ജനുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
2008 ല്‍ നടന്ന സ്‌ഫോടനത്തില്‍ പുരോഹിതും ബി.ജെ.പി എം.പി പ്രജ്ഞാസിങ് താക്കൂറും ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ വിചാരണ നേരിടുന്നത്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
കുറ്റം ചുമത്തപ്പെട്ട വിധിയുടെ അടിസ്ഥാനം പരിശോധിച്ചപ്പോള്‍ അതില്‍ ഇടപെടാനുള്ള ഒരു കാരണവും കാണുന്നില്ലെന്നും അതുകൊണ്ട് പ്രത്യേകാനുമതി ഹരജി തള്ളുകയാണെന്നും ബെഞ്ച് പറഞ്ഞു.
എന്നാല്‍, ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തന്നെ പ്രോസിക്യൂട്ട് സിആര്‍പിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അനുമതിയില്ലെന്നും പുരോഹിത് ഹരജിയില്‍ അവകാശപ്പെട്ടിരുന്നു
2008 സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തു ഘടിപ്പിച്ച മോട്ടോര്‍ ബൈക്ക് പ്രജ്ഞാ സിംഗ് താക്കൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)