കൊണ്ടോട്ടി- നോമ്പുകാലത്ത് അത്താഴത്തിനൊപ്പം താളിപ്പ് കറിയുണ്ടാക്കുന്നവര്‍ ധാരാളമാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങള്‍ തടയുന്നതിനും ഇലക്കറികള്‍ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ശാസ്ത്രം. ഇവയില്‍ വിറ്റാമിനുകള്‍, കാല്‍ഷ്യം, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലാവട്ടെ ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റിഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഊര്‍ജ നില വര്‍ദ്ധിപ്പിച്ച് തളര്‍ച്ച, ക്ഷീണം എന്നിവ അകറ്റുമെന്നാണ് പഠനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഹൃദ്രോഗത്തെ തടയാനും പ്രമേഹം നിയന്ത്രിക്കാനും മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കുന്നു.
മുരിങ്ങയില കഴിക്കുന്നതിലൂടെ ശരീരത്തിലുള്ള മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും കഴിയും. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന പച്ചിലകളിലൊന്നാണ് മുരിങ്ങയിലയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മുരിങ്ങയില്‍ ക്വെര്‍സെറ്റിന്‍, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയിലയ്ക്ക് കഴിയും. മുരിങ്ങ ഇലകളില്‍ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കൂടുതലാണ്. ഇത് ചര്‍മ്മസംരക്ഷണത്തിന് ഏറെ സഹായകമാണ്. മുരിങ്ങയിലയില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിന് മുരിങ്ങയില കഴിക്കുന്നത് സഹായകമാകും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.