ജയ്പൂര്‍- രാജസ്ഥാനില്‍ പള്ളിയിലെ നമസ്‌കാര സമയത്ത് നടത്തിയ സംഘ്പരിവാര്‍ റാലിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് കുട്ടികളടക്കം 16 മുസ്ലിംകളെ കസ്റ്റഡിയിലെടുത്തു. ജാംവ രാംഗഡ് ജില്ലയിലെ താല ഗ്രാമത്തിലാണ് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ ഇരുവശത്തുനിന്നും കല്ലേറുണ്ടായതായി പോലീസ് പറഞ്ഞു.
കേസില്‍ നാല് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ജയ്പൂര്‍ റൂറല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായതെന്നും രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ് നടന്നതെന്നും ജയ്പൂര്‍ റൂറല്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിച്ചു.
താല ഗ്രാമത്തിലെ മദ്രസക്കും പള്ളിക്കും സമീപത്തും കൂടി കടന്നുപോകുമ്പോള്‍ വലതുപക്ഷ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിംകള്‍ക്കെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
ധാരാളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കാവി പതാകകളുമായി കടന്നുപോകുന്നതും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.
നമസ്‌കാരം നടക്കുന്നതിനാല്‍ ശബ്ദം കുറക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെയാണ് കല്ലേണ്ടായത്. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്.
അന്വേഷണം നടത്തുകയാണെന്ന് അറിയിച്ച
ജയ്പൂര്‍ റൂറല്‍ പോലീസ് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു.
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവരെ പിടികൂടിയാല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Abusive language
— Meer Faisal (@meerfaisal01) March 28, 2023
"Jai shri Ram, Maa C#*d do Mulloñ ki, Mulloñ ki Maa ka B#*$€∆"
In Rajasthan's Ramgarh, Members of the far right Bajrang Dal shouted derogatory epithets about Muslims in front of the mosque and Madarasa on March 26 during a rally. Stone pelting reported + pic.twitter.com/UWJ0RuGfun