Sorry, you need to enable JavaScript to visit this website.

ചിരിപ്പിക്കാന്‍ വീണ്ടും സുരാജ് വെഞ്ഞാറമൂട്: 'മദനോത്സവം' ടീസര്‍ റിലീസായി

കൊച്ചി- ഈ വിഷുവിന് കുടുംബ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമെന്ന ഉറപ്പു നല്‍കി മദനോത്സവത്തിന്റെ ടീസര്‍ റിലീസായി. സുധീഷ് ഗോപിനാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. 

റിലീസായ വളരെ രസകരമായ ടീസറില്‍ മദനനായി സുരാജ് വെഞ്ഞാറമൂട് തന്റെ നര്‍മ്മം കലര്‍ന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി. പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. 

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

മദനോത്സവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ്: വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ്  പ്രൊഡ്യൂസര്‍: ജെയ്. കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം: ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം: മെല്‍വി. ജെ, മേക്കപ്പ്: ആര്‍. ജി. വയനാടന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം. യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News