കിംഗ് ഓഫ് കൊത്തക്കു ശേഷം ദുൽഖർ സൽമാൻ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യും. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ടിനു പാപ്പച്ചനും ദുൽഖറും ചിത്രം താരത്തിന്റെ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ, നൈല ഉഷ തുടങ്ങിയവരും അഭിനയിക്കുന്നു. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ.