ജിദ്ദ- സൗദി അറേബ്യയില്‍ ഓഹരി വിപണിയിലേക്ക് പ്രവാസി മലയാളികളെ കൂടുതലായി ആകര്‍ഷിച്ചുകൊണ്ടിരിക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണവുമായി ജിദ്ദയിലെ പ്രശസ്ത ട്രെയിനര്‍ ഫസ്‌ലിന്‍ അബ്ദുല്‍ ഖാദര്‍ ആലുവ.
ഓഹരി വിപണിയില്‍ മൂലധനം നഷ്ടമാകാതിരിക്കാനും പരമാവധി ലാഭം കരസ്ഥമാക്കാനും ശീലമാക്കേണ്ട സ്റ്റോപ് ലോസിനെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാക്കുകയാണ് ആദ്യം വേണ്ടതെന്നും ലാഭമുണ്ടാക്കുന്നത് രണ്ടാമത്തെ ഘട്ടമാണെന്നും ഫസ് ലിന്‍ ഉണര്‍ത്തുന്നു.