ഹേഗ്- അന്യായമാർഗത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 550-ഓളം കുട്ടികൾക്ക് ജന്മം നൽകിയെന്ന സംഭവത്തിൽ ആരോപണവിധേയനായ ഡെച്ച് സംഗീതജ്ഞനെതിരെ കേസെടുത്തു. 41 കാരനായ ജോനാഥൻ ജേക്കബ് മെയ്ജറിനെതിരെയാണ് കേസെടുത്തത്. ഇയാൾ നെതർലാൻഡിലെ പതിമൂന്ന് ക്ലിനിക്കുകളിലേക്ക് ബീജം ദാനം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 550-ഓളം കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് ആരോപണം. ഡച്ച് നിയമം അനുസരിച്ച് ഒരാൾക്ക് 12-ലധികം പേർക്ക് ബീജദാനം നൽകാനാകില്ല. തങ്ങൾക്ക് അസംഖ്യം സഹോദരങ്ങൾ ഉണ്ടെന്ന് കണ്ടെത്തുന്ന കുട്ടികൾക്ക് പിന്നീട് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടാകാൻ ഇടയുണ്ട്. ബീജദാനം വഴി ഒരാൾക്ക് 25-ലധികം കുട്ടികൾക്ക് ജന്മം നൽകാനാകില്ല.
കെനിയയിൽ താമസിക്കുന്ന മെയ്ജർ, ഡെൻമാർക്കിലും ഉക്രൈനിലും ഉൾപ്പെടെ നെതർലാൻഡ്‌സിന് പുറത്ത് തന്റെ ബീജം ദാനം ചെയ്യുന്നത് തുടർന്നുവെന്ന് ഡച്ച് ഡോണർകൈൻഡ് ഫൗണ്ടേഷൻ അറിയിച്ചു. ഇതാണ് കേസ് നൽകാൻ കാരണം. നിയമവിധേയമായി മാത്രാണ് കുട്ടികൾക്ക് ജന്മം നൽകിയതെന്ന് ഇയാൾ കള്ളം പറഞ്ഞുവെന്നും സംഘം ആരോപിക്കുന്നു. ഇയാൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അതാണ് നടപടി സ്വീകരിക്കാൻ കാരണമെന്നും ഡോണർകൈൻഡ് ചെയർമാൻ ടൈസ് വാൻ ഡെർ പറഞ്ഞു.
മെയ്ജർക്ക് ഇന്റർനെറ്റ് വഴി ആഗോളതലത്തിൽ ബന്ധമുണ്ട്. ഇയാൾ നിരവധി അന്താരാഷ്ട്ര ബീജ ബാങ്കുകളുമായി ചേർന്ന് ബിസിനസ് ചെയ്യുന്നുന്നുണ്ടെന്നും ടൈസ് വാൻഡെർ പറഞ്ഞു. 2018 ൽ മൈജറിന്റെ ഒരു കുട്ടിക്ക് ജന്മം നൽകിയ ഒരു ഡച്ച് സ്ത്രീയാണ് കേസ് നൽകിയത്. അദ്ദേഹം ഇതിനകം 100ലധികം കുട്ടികളെ ജനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നുവെങ്കിൽ, ഞാൻ ഒരിക്കലും ഈ ദാതാവിനെ തിരഞ്ഞെടുക്കില്ലായിരുന്നുവെന്ന് ഈവ എന്ന സ്ത്രീ പറഞ്ഞു. ഇത് എന്റെ കുട്ടിക്ക് ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥതയാണ്. കോടതിയിൽ പോകുക മാത്രമാണ് എന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ഏക മാർഗം-അവർ കൂട്ടിച്ചേർത്തു.
മൈജറിന്റെ ബീജം ദാനം ചെയ്യുന്നത് നിർത്തണമെന്ന് സ്ത്രീകൾ ആവർത്തിച്ച് അപേക്ഷിച്ചതിനെ തുടർന്നാണ് കോടതി നടപടി ആരംഭിച്ചതെന്ന് ഡോണർകൈൻഡ് അറ്റോർണി മാർക്ക് ഡി ഹെക്ക് പറഞ്ഞു. ഞങ്ങളും ചില അമ്മമാരും മൈജറിനെ സമീപിച്ചിട്ടുണ്ട്. ബീജദാനം നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല. അതുകൊണ്ടാണ് കുട്ടികളെ സംരക്ഷിക്കാനുള്ള ഏക പോംവഴി എന്ന നിലയിൽ നിയമനടപടികൾ സ്വീകരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
മൈജർ ബീജദാനം ചെയ്യുന്നത് നിർത്താനും അവന്റെ എല്ലാ ബീജങ്ങളും നശിപ്പിക്കാനും ഉത്തരവിടാൻ ഫൗണ്ടേഷൻ കോടതിയോട് ആവശ്യപ്പെടും. ഞങ്ങൾ ബീജദാനത്തിനായി അവനെ തിരഞ്ഞെടുത്തത് അവൻ ലൗകികവും സർഗ്ഗാത്മകവും വളരെ ബുദ്ധിമാനും ആയതിനാലായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ അമ്മ പറഞ്ഞു. 'അവൻ തന്റെ ദാതാവായ മക്കളെ കാണാൻ തയ്യാറായിരുന്നു. അവൻ എന്റെ പങ്കാളിയെപ്പോലെയാണെന്നും അവർ പറഞ്ഞു. അതേസമയം, ലോകമെമ്പാടും എന്റെ കുട്ടികൾ ഉണ്ടെന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മെയ്ജർ നേരത്തെ പറഞ്ഞതായി ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ട് ചെയ്യുന്നു.