Sorry, you need to enable JavaScript to visit this website.

ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍ സല്‍മാന്‍ 

കൊച്ചി- ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍ സല്‍മാന്‍. ടോപ് ഗിയര്‍ മാഗസിന്റെ 40 പുരസ്‌കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്‌കാരമാണ് ദുല്‍ഖറിന് ലഭിച്ചത്. ശേഷമാണ് കവര്‍ ചിത്രമാകുന്നത്. 

സ്വപ്നസാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെക്കുറിച്ച് നടന്‍ പ്രതികരിച്ചത്. 'ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തു' മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്റെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം. സംവിധായകന്‍ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. 'ചുപ്പ്' ആണ് അവസാനം റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഓണത്തിന് ബ്രഹ്മാണ്ഡ ചിത്രമായി കിംഗ് ഓഫ് കൊത്ത വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് ചിത്രമായെത്തുന്നതാണ് കൊത്തയിലെ രാജാവ്.

Latest News