മുംബൈ-പഠാന്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം പുതിയ കാര്‍ സ്വന്തമാക്കി ഷാരൂഖ് ഖാന്‍. ഏകദേശം 10കോടി രൂപ വിലവരുന്ന റോള്‍സ് റോയ്സാണ് താരം വാങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് താരത്തിന്റെ വാഹന ശേഖരത്തിലേയ്ക്ക് പുതിയ റോള്‍സ് റോയ്സ് എത്തിയത്. റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ എസ് യുവിയാണ് ഈ കാര്‍. രാത്രിയില്‍ മുംബൈയിലെ വസതിയായ മന്നത്തിന്റെ ഗേറ്റ് കടന്ന് '555' നമ്പര്‍ പ്ലേറ്റുള്ള വെള്ള റോള്‍സ് റോയ്സ് പോകുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആര്‍ട്ടിക് വൈറ്റ് നിറമാണ് ഈ എസ് യു വിയ്ക്കുള്ളത്. ഇതിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില. കസ്റ്റമൈസേഷന് ശേഷം വില പത്ത് കോടിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇത്. അതേസമയം, എസ് ആര്‍ കെയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ വാഹനം ഇതല്ല. 14കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോണാണ് അത്.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റേതായി റിലീസിനെത്തിയ ചിത്രമാണ് 'പഠാന്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു.