ന്യൂദല്‍ഹി-എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിക്കാത്തത് കൊണ്ട് എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് മുന്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനോട് സുപ്രീംകോടതി. മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് മൗലിക അവകാശമാണോ എന്നും കോടതി ആരാഞ്ഞു. വധശ്രമക്കേസിലെ ശിക്ഷ കേരള ഹൈക്കോടതി സസ്പെന്റ് ചെയ്തിട്ടും എം.പി സ്ഥാനം അയാഗ്യനാക്കിയ വിജ്ഞാപനം പിന്‍വലിക്കാത്തതിന് ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരേ ഫൈസല്‍ നല്‍കിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
സ്വന്തം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ഫൈസലിന്റെ അവകാശം അയോഗ്യത മൂലം ഇല്ലാതായെന്ന് ഫൈസലിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നടപടി തികച്ചും ഏകപക്ഷീയമാണെന്നും വാദിച്ചു. എന്നാല്‍, എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് ജസ്റ്റിസുമാരായ കെ. എം.ജോസഫും ബി. വി. നാഗരത്നയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. വിഷയം സുപ്രീം കോടതി ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. തുടര്‍ന്ന് വിശദ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)