ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഒരുമിച്ചാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. വാരാണസി കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ തുടര്‍ന്നാണ് ഭക്തരായ സ്ത്രീകളും മസ്ജിദ് കമ്മിറ്റിയും ഹരജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. എത്തിയത്. ഹരജികള്‍ ഒരുമിച്ചാക്കണമെന്ന ആവശ്യം വാരാണസി കോടതി ജഡ്ജി തള്ളിയിരുന്നു. ഹരജികൾ ഒരുമിച്ചാക്കണമെന്ന ആവശ്യത്തിൽ ഏപ്രിൽ 21 ന് വാദം കേൾക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)