ഹൈദരാബാദ്- ഇരുപതിലധികം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പോക്കറ്റടിക്കാരെ പോലീസ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും അഫ്‌സല്‍ഗഞ്ച് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇവരില്‍ നിന്ന് 18.5 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തു കണ്ടെടുത്തു.
പിടിയിലായ കെ.എസ് മക്കന്‍ എന്ന കസബ് മക്കന്‍ നഗരത്തിലെ മല്ലേപ്പള്ളി പ്രദേശത്തെ മംഗാര്‍ ബസ്തിയില്‍ നിന്നുള്ളയാളാണെന്ന് ഈസ്റ്റ് സോണ്‍ ഡി.സി.പി സുനില്‍ ദത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവീണ്‍ രമേശ് എന്ന രണ്ടാമനോടൊപ്പം ചേര്‍ന്ന് മക്കന്‍ സിനിമാ തിയേറ്ററുകളില്‍ എത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഹൈദരാബാദ്, സൈബരാബാദ് എന്നിവിടങ്ങളില്‍ ആര്‍ടിസി ബസ് യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളും ഇവര്‍ കവര്‍ന്നിട്ടുണ്ട്.
ഇവരുടെ സംഘത്തിലെ ഭോല എന്നയാള്‍ പല്ല് കൊണ്ട് ചെയിന്‍ മുറിക്കുന്നതില്‍ വിദഗ്ധനാണെന്ന് ഡിസിപി പറഞ്ഞു.പോക്കറ്റടി ഭീഷണി വ്യാപകമായതോടെയാണ് അഫ്‌സല്‍ഗഞ്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പിടിയിലായ രണ്ടംഗ സംഘത്തില്‍നിന്ന് 343 ഗ്രാം മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)