നോയിഡ- ഹൗസിംഗ് സൊസൈറ്റിയില്‍ പുറമെ നിന്നുള്ളവര്‍ നമസ്‌കാരത്തിനെത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇതിനു പിന്നാലെ നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയില്‍ പോലീസിനെ വിന്യസിച്ചു.
ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയില്‍ പുറമെനിന്നുള്ള ചിലര്‍ നമസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.
ബിസ്രാഖ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സൂപ്പര്‍ടെക് ഇക്കോവില്ലേജ് സൊസൈറ്റിയിലാണ് സംഭവം. വാണിജ്യ മാര്‍ക്കറ്റിന് മുകളിലുള്ള മൂന്നാം നിലയിലെ ഒഴിഞ്ഞ മുറിയില്‍ സൊസൈറ്റിയിലെ താമസക്കാരായ 30-40 മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്.
സൊസൈറ്റിയിലെ താമസക്കാര്‍ നമസ്‌കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പുറമെ നിന്നുള്ളവര്‍ വരാന്‍ പാടില്ലെന്നുമാണ് സ്ഥലത്തെത്തിയ
ബിസ്രാഖ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് ഹിന്ദുക്കള്‍ പറഞ്ഞത്. പുറമെനിന്ന് ഏഴു പേര്‍ നമസ്‌കരിക്കാനെത്തിയെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
എതിര്‍പ്പിനെത്തുടര്‍ന്ന് മുസ്ലിംകള്‍ തന്നെ ആ സ്ഥലത്ത് നമസ്‌കരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇരുപക്ഷവും യോജിപ്പിലെത്തിയെന്നും സ്ഥലത്ത് സമാധാനം ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മുന്‍കരുതല്‍ നടപടിയായി സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി സെന്‍ട്രല്‍ നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജീവ് ദീക്ഷിത് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)