മുംബൈ- നടി ഐശ്വര്യറായിയെ പാവങ്ങളുടെ മാധുരി ദീക്ഷിത് എന്ന് വിളിച്ച് പരിഹസിച്ചതിന് നെറ്റ്ഫ്‌ളിക്‌സിന് വക്കീല്‍ നോട്ടീസ്. ബിഗ് ബാംഗ് തിയറി എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലാണ് അപമാനകരമായ പരാമര്‍ശം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഭാഗമാണിതെന്നും അതിനാല്‍ ഈ എപിസോഡ് നീക്കം ചെയ്യണമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ മിഥുന്‍ വിജയകുമാറാണ് ആവശ്യപ്പെടുന്നത്.
കുനാല്‍ നയ്യാര്‍, ഷെല്‍ഡന്‍ കൂപ്പര്‍ എന്നിവര്‍ അഭിനയിച്ച സീനിലാണ് വിവാദ ഡയലോഗ്. ഐശ്വര്യറായിയെ പാവങ്ങളുടെ മാധുരിയെന്ന് ഷെല്‍ഡന്‍ വിശേഷിപ്പിച്ചപ്പോള്‍ പ്രതികരണമായി ഐശ്വര്യ ദേവതയാണെന്നും എന്നാല്‍ മാധുരി മോശക്കാരിയാണെന്നും കുനാല്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശമാണിതെന്നും അതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.