ഗള്‍ഫ് നഗരങ്ങളിലും ഓണ്‍ലൈന്‍ വ്യാപാര രംഗം അഭിവൃദ്ധിപ്പെടുന്നു. ഈ രംഗത്തെ വിദഗ്ദരായ ഇന്ത്യക്കാരാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വില്‍പ്പനയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. . വളരെ വേഗമാണ് ഓന്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രചാരം നേടുന്നത്. നോട്ടു നിരോധനത്തോടുകൂടി ഈ രംഗത്തിന് വലിയ ഉണര്‍വ് ഉണ്ടായതായാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വര്‍ഷം ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് 31 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകും എന്നാണ് മാര്‍ക്കറ്റിംഗ് റിസേര്‍ച്ച് സ്ഥാപനമായ ഇ മാര്‍ക്കറ്റര്‍ പറയുന്നത്.
221,100 കോടി രൂപ ഇ കൊമേഴ്‌സ് രംഗത്ത് നിന്നും ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് ഏഷ്യ പെസഫിക് മേഖലയില്‍ ഇന്തോനേഷ്യക്കും ചൈനക്കും പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. 2022 ആകുമ്പോഴേക്കും ഇ കൊമേഴ്‌സ് മേഖലയില്‍ 482, 400 കോടി രൂപയിലേക്ക് ഉയരും എന്നും കണക്കാക്കപ്പെടുന്നു.
ഇന്ത്യയില്‍ നിലവില്‍ 25 ശതമാനം ആളുകളാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രയോജനപ്പെടുത്തുന്നത്. 2022 ആകുമ്പോഴേക്കും ഇത് 41.6 ശതമാനമായി വര്‍ധിക്കും എന്നാണ് ഇ മാര്‍ക്കറ്റര്‍ പ്രവചിക്കുന്നത്. ആമസോണ്‍ ഫ്‌ലിപ്കാര്‍ട്ട്, പേ ടീഎം മാള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഏറിയ പങ്കും നടത്തുന്നത്