Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വീണ്ടും പിടിച്ചുപറി; മലയാളിക്ക് മൊബൈലും പഴ്‌സും നഷ്ടമായി

ജിദ്ദ- ഇടക്കാലത്ത് പിന്‍വാങ്ങിയിരുന്ന പിടിച്ചുപറി സംഘങ്ങള്‍ ജിദ്ദയില്‍ വീണ്ടും സജീവം. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കഴിഞ്ഞ ദിവസം ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ റഫീഖിനെ നാലു പേര്‍ തടഞ്ഞുനിര്‍ത്തി പഴസ് തട്ടിപ്പറിച്ചു.  ഇഖാമയും മൊബൈലും  രണ്ട് എ.ടി.എം കാര്‍ഡുകളും നഷ്ടപ്പെട്ടു. സിത്തീന്‍ റോഡിനും മക്രോണക്കുമിടയില്‍ ഗര്‍ണാത്ത സ്ട്രീറ്റില്‍ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. നാല് അറബ് വംശജരാണ് തടഞ്ഞുനിര്‍ത്തിയതെന്ന് റഫീഖ് പറയുന്നു. ഇഖാമയോ പഴ്‌സോ ലഭിക്കുകയാണെങ്കില്‍ 0564563506, 0536858979 നമ്പറില്‍ അറിയിക്കണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News