Sorry, you need to enable JavaScript to visit this website.

കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍- ടിനു പാപ്പച്ചന്‍ ബിഗ് ബ്ജറ്റ് ചിത്രം 

കൊച്ചി- ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസ് പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖറും ഹിറ്റ് മലയാള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

Latest News