റിയാദ്- സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാനും റമദാനില്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുമായി ഒപ്പുവച്ച ത്രികക്ഷി കരാര്‍ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഇരുവരും ഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തതായും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും രണ്ട് മാസത്തിനുള്ളില്‍ അംബാസഡര്‍മാരെ നിയമിക്കാനും മാര്‍ച്ച് 10 ന് സൗദി അറേബ്യയും ഇറാനും ധാരണയിലെത്തിയിരുന്നു.
2016ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)