തലശ്ശേരി-സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ചക്കരക്കല്ല് സ്വദേശിനിയെ എടക്കാട്ടേക്കും തലശ്ശേരിയിലേക്കും ക്ഷണിച്ചു വരുത്തി ബന്ധുവീട്ടില്‍ വെച്ചും പാര്‍ക്കില്‍ വെച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വഞ്ചിച്ചതായി പരാതി.
വിദേശത്തേക്ക് പോകാന്‍ വിസക്ക് നല്‍കാനെന്ന പേരില്‍ യുവതിയില്‍നിന്ന് രണ്ടര പവന്‍ മാലയും 15000 രൂപയും വാങ്ങിയാണ് നാട്ടില്‍ നിന്ന് പ്രതി മുങ്ങിയതെന്നും പറയുന്നു. ചക്കരക്കല്ലിലെ 22 കാരിയുടെ പരാതിയില്‍ ആവര്‍ത്തിച്ചുള്ള ലൈഗിക പീഡനത്തിനും ദേഹോപദ്രവമേല്‍പിച്ചതിനും മുഴപ്പിലങ്ങാട് സ്വദേശിയായ മിസിരിയാ മന്‍സിലില്‍ കെ.കെ.റുഫ്‌സീറിനും ബന്ധുക്കള്‍ക്കുമെതിരെ എടക്കാട് പോലീസും തലശ്ശേരി കോട്ടയ്കടുത്തും പാര്‍ക്കിലും വെച്ച് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ തലശ്ശേരി പോലീസും കേസെടുത്തു.
പരാതിയെ കുറിച്ച് സംസാരിക്കാനായി വിളിച്ചു വരുത്തിയ എടക്കാട് പോലീസ് സ്റ്റേഷനിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ കേസ് ഒത്തു തീര്‍ക്കാനായി പീഡിപ്പിച്ച് വഞ്ചിച്ച യുവാവിന്റെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടതായും ഇരയായ യുവതി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
മുഴപ്പിലങ്ങാട് മഠത്തിനു സമീപത്തെ തറവാട് വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അടുത്ത മുറിയില്‍ നിന്നും മറ്റ് പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)