കാഠ്മണ്ഡു- നേപ്പാള്‍ എയര്‍ലൈന്‍സിന്റേയും എയര്‍ ഇന്ത്യയുടേയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും വന്‍ദുരന്തം ഒഴിവായ സംഭവത്തില്‍ എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് നിരോധം എര്‍പ്പെടുത്തി നേപ്പാള്‍.
വിമാനത്തിലുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ക്കാണ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎന്‍) താല്‍ക്കാലിക നിരോധമേര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച നേപ്പാളിലെ സിമാരയിലൂടെ പറക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം 19,000 അടിയില്‍ നിന്ന് 3700 അടിയിലേക്ക് താഴ്ന്നിരുന്നു. ആ സമയത്ത് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം താഴ്ന്ന് പറക്കുകയായിരുന്നു. ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ (എടിസി) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീക്കം ചെയ്തതായുംനേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റ് ചെയ്തു.
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നിരോധമേര്‍പ്പെടുത്തിയ വിവരം ഇന്ത്യയിലെ ഡി.ജി.സി.എയെ അറിയിച്ചതായും നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയ ദിവസം സംഭവത്തെക്കുറിച്ച് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. പൈലറ്റ് ഇന്‍ കമാന്‍ഡ് തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്തു. പൈലറ്റുമാര്‍ക്കൊപ്പം കാഠ്മണ്ഡു ടവറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
നേപ്പാളിലെ സിമാരയില്‍ എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് 15,300 അടിയിലേക്ക് താഴ്ന്നിരുന്നു
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)