മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് ആശുപത്രിയില്‍

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് വാജ്‌പേയിയെ ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങല്‍ അറിയിച്ചത്. എയിംസിലെ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. 93-കാരനായ വാജ്‌പേയ് 2009 മുതല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവരാഷ്ട്രീയം വിട്ട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. വര്‍ഷങ്ങളായി മറവി രോഗം അടക്കമുള്ള വാര്‍ധക്യകാല അവശത അദ്ദേഹത്തെ അലട്ടുന്നുണ്ട്. സന്ദര്‍ശകരെ തിരിച്ചറിയാന്‍ കഴിയില്ല. വ്യക്തമായി സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയാതെ പൂര്‍ണമായും വീട്ടിനുള്ളിലാണ് കഴിയുന്നത്. അവിവാഹിതനായ വാജ്‌പേയിക്ക് ഒരു വളര്‍ത്തു മകളുണ്ട്.
 

Latest News