Sorry, you need to enable JavaScript to visit this website.

പ്രസ്താവന ആര്‍.എസ്.എസിന് അപകീര്‍ത്തി തന്നെ; ജാവേദ് അക്തറിന് കോടതിയില്‍ തിരിച്ചടി

മുംബൈ- ആര്‍.എസ്.എസിനെതിരെ പരാമര്‍ശത്തിന്റെ പേരിലുള്ള സമന്‍സ് ചോദ്യം ചെയ്ത് ബാളിവുഡിലെ മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍ സമര്‍പ്പിച്ച  ഹരജി തള്ളി
2021ലെ അഭിമുഖത്തില്‍ അദ്ദേഹം ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നത്. ആര്‍.എസ്.എസിന്റേയും അനുയായികളുടേയും പ്രതിഛായക്ക് കളങ്കമുണ്ടാക്കിയെന്ന
കീഴ്‌ക്കോടതിയുടെ നിരീക്ഷണം ശരിവെച്ചുകൊണ്ടാണ് സെഷന്‍സ് കോടതി ഉത്തരവ്. ആര്‍.എസ്.എസും താലിബാനും ഒരുപോലെയാണെന്ന പ്രസ്താവ ആര്‍എസ്എസ് ആശയം പിന്തുടരുന്നവരുടെ പ്രശസ്തി ഇടിക്കുന്നതാണ്.  
ഒരു ദേശീയ ചാനലിലും യൂട്യൂബിലുമാണ് ജാവദ് അക്തറിന്റെ പ്രസ്താവന.
രചനകളാല്‍ ലോകമെമ്പാടും പ്രശസ്തനായ  വ്യക്തിയാണ് 75 കാരനായ ജാവേദ്  അക്തറെന്ന് ചൂണ്ടിക്കാട്ടിയ കോടതി തന്റെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും പൊതുസമൂഹം വിലമതിക്കുമെന്നും  പറഞ്ഞു.
അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ സന്തോഷ് ദുബെയാണ് ജാവേദ് അക്തറിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. താലിബാനെ കുറിച്ചായിരുന്നു അഭിമുഖമെന്നും അവരുടെ കാടന്‍ പ്രവൃത്തികളിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴച്ചത് സംഘടനക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നുമാണ് അദ്ദേഹം വാദിച്ചത്.
വാക്കുകള്‍ അടര്‍ത്തിയെടുത്ത് പരാതിക്കാരന്‍ മജിസ്‌ട്രേറ്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ജാവാദ് അക്തര്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News