Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ അഭയം തേടി നീരവ് മോഡി ബ്രിട്ടനില്‍

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വെട്ടിച്ച് മുങ്ങിയ രത്‌ന വ്യവസായി നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ്, ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഇതു സംബന്ധിച്ച വിവരം നല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് തയാറായിട്ടില്ല. രാഷ്ട്രീയ പീഡനത്തില്‍ നിന്ന് അഭയം തേടിയാണ് മോഡി ബ്രിട്ടീഷ് അധികൃതരെ സമീപിച്ചിരിക്കുന്നത്. നീരവ്് മോഡിക്കു പുറമെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിയാണ്. ചോക്‌സിയും വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാന്‍ ഇന്ത്യ നേരത്തെ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

ഇതിനിടെ മോഡി എവിടെയാണെന്നതു സംബന്ധിച്ച് അധികൃതകര്‍ക്ക്് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. മോഡി ആദ്യം യുഎഇയിലേക്കാണ് പോയതെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. അവിടെ നിന്നും ഹോങ്കോങിലേക്കു പിന്നീട് ലണ്ടനിലേക്കും പോയതായാണ് കരുതപ്പെടുന്നത്. ഇതിനിടെ മോഡിയെ ന്യൂയോര്‍ക്കില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ അഭയം തേടി ബ്രിട്ടീഷ് കോടതിയെ സമീപിച്ചതോടെ മോഡി ലണ്ടനിലുണ്ടെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. 

അന്വേഷണ ഏജന്‍സികളുടെ അറിയിപ്പ് ലഭിച്ചാലുടന്‍ മോഡിയെ വിട്ടുനല്‍കാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ബാങ്കില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള നപടകളില്‍ ഇന്ത്യ തുടങ്ങിയിരുന്നു.
 

Latest News