റിയാദ്- പയ്യന്നൂര്‍ സൗഹൃദ വേദി മുന്‍വര്‍ഷങ്ങളിലെന്ന പോലെ പുണ്യ മാസമായ റമദാനിലെ നോമ്പുതുറ ആദ്യ ദിനത്തില്‍ തന്നെ സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുബൈര്‍ റവാബി ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതം പറഞ്ഞു. ്രറിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധനസമിതി സെന്‍ട്രല്‍ ദഅവാ വിഭാഗം ജനറല്‍ കണ്‍വീനറര്‍ ബഷീര്‍ സലാഹി റമദാന്‍ സന്ദേശം നല്‍കി. പി. എസ്. വി മുഖ്യഉപദേശകസമിതി അംഗം അബ്ദുല്‍ മജീദ്, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട്, സത്താര്‍ കായംകുളം (എന്‍. ആര്‍. കെ ), വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക), നസ്‌റുദീന്‍. വി. ജെ (മീഡിയ), അലക്‌സ് കൊട്ടാരക്കര ( കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ), കാസിം, , സി.എച്ച്. ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് സാലി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് റമദാന്‍ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി ഉമ്മര്‍ (തനിമ) നടത്തിയ പ്രശ്‌നോത്തരിയില്‍ വിജയികളായ ഇബ്രാഹിം,അബ്ദുല്‍ ജലീല്‍, നവാസ് എന്നിവര്‍ക്ക് സഫീര്‍ വണ്ടൂര്‍, സുബൈര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പി. എസ്. വി യുടെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി. 2022 വര്‍ഷത്തെ എസ്. എസ്. എല്‍. സി വിജയിയായ ജിഷ്ണു സനൂപ്, പ്ലസ് 2 വിജയികളായ അശ്വതി. കെ. നായര്‍, നിവേദിത ദിനേഷ് എന്നിവര്‍ക്ക് ശിഹാബ് കൊട്ടുകാട്, സത്താര്‍ കായംകുളം, പ്രിയ സനൂപ് എന്നിവര്‍ വേദിയുടെ ആശംസാഫലകം കൈമാറി. ഇരുന്നൂറില്‍ അധികം വരുന്ന വേദി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങിന് തമ്പാന്‍. വി. വി, റഫീഖ്, ജഗദീപ്, അബ്ദുല്‍ റഹ്മാന്‍, അനൂപ്, ദീപു, ഉണ്ണിക്കുട്ടന്‍, ഹരിനാരായണന്‍, വരുണ്‍, മുഹമ്മദ് ഇസാഖ്, ജുനൈദ്, അര്‍ഷാദ് കാനായി, അബ്ദുല്‍ ബാസിത്ത്, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ വഹാബ്, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ കൃഷ്ണന്‍ നന്ദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)