കെ.എഫ്.സി വെജിറ്റേറിയനാവുന്നു 

അമേരിക്കന്‍ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കെ എഫ് സി വെജിറ്റേറിയന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്നു. ചിക്കന് പകരക്കാരനായി രുചികരമയ വെജിറ്റേറിയന്‍ വിഭവം കൊണ്ടുവരാനുള്ള പരീക്ഷണത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരീക്ഷണങ്ങള്‍ ബ്രിട്ടനില്‍ ആരംഭിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.  തങ്ങളുടെ ഭക്ഷണത്തിലെ കലോറി കുറക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇതെന്നും ചിക്കന്‍ ഒഴിവാക്കുകയല്ല ലക്ഷ്യമെന്നും കെ എഫ് സി വിശദീകരിച്ചു. 2025 ഓടുകൂടി ഓരോ ഫ്രൈഡ് വിഭ്വത്തിലും 20 ശതമാനം കലോറി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ആദ്യം ബ്രിട്ടനില്‍ വെജിറ്റേറിയന്‍ വിഭവം ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട്  അമേരിക്കയിലേക്കും  വ്യാപിപ്പിക്കും.  

Latest News