മുംബൈ-ട്രെയിന്‍ കോച്ചില്‍ ഒരു വനിതാ ടി.ടി.ഇ പരിശോധന നടത്തുന്ന രംഗമാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇത് മറ്റാരുമല്ല, ട്രെയിന്‍ യാത്രക്കാര്‍ക്ക് പിഴ ചുമത്തിയതിലൂടെ ഒരു കോടി രൂപ ഇന്ത്യന്‍ റെയില്‍വേയിലേക്ക് അടച്ച ആദ്യ വനിത ടിക്കറ്റ് ഇന്‍സ്പെക്ടറായ റോസലിന്‍ അരോകിയ മേരിയാണ്. ദക്ഷിണ റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ് ഇവര്‍. ഒരു കോടി രൂപ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥയായ റോസലിനെ ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ അഭിനന്ദിച്ചിരുന്നു. ഈ ട്വീറ്റ് വൈറലായതോടെ വിവിധയാളുകളാണ് ഉദ്യോഗസ്ഥയ്ക്ക് ആശംസ അറിയിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഏറ്റവും ആദ്യം ഒരു കോടി രൂപ പിഴയിനത്തില്‍ കലക്ട് ചെയ്ത ബഹുമതി മുഹമ്മദ് ഷംസ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് സ്വന്തമാക്കിയത്. 2021 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയില്‍ ടിക്കറ്റില്ലാത്ത 13,472 യാത്രക്കാരെ ചന്ദ് കണ്ടെത്തി. ഇവരില്‍ നിന്നും 1,06,41,105 രൂപ പിഴയായി ഈ ഉദ്യോഗസ്ഥന്‍ ഈടാക്കി. റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നും റോസലിന്‍ 1.03 കോടിയാണ് ഇതുവരെ പിഴയായി ഈടാക്കിയത്. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. 'ഞങ്ങളുടെ ഭാരതത്തെ ഒരു മഹാശക്തിയാക്കാന്‍ ഞങ്ങള്‍ക്ക് അര്‍പ്പണബോധവുമുള്ള കൂടുതല്‍ സ്ത്രീകളെ ആവശ്യമുണ്ട്. അഭിനന്ദനങ്ങള്‍ റോസലിന്‍.' റെയില്‍വേയുടെ ട്വീറ്റിന് ഒരാള്‍ കമന്റ് ചെയ്തു.