Sorry, you need to enable JavaScript to visit this website.

സീരിയല്‍ രംഗം അനുകരിച്ച്  കൊച്ചു ബാലിക ജീവനൊടുക്കി 

ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ച ഏഴു വയസുകാരി മരണത്തിനു കീഴടങ്ങി.  പുതിയ സംഭവം. കൊല്‍ക്കത്തയിലെ ഇച്ചാപൂര്‍ എന്ന സ്ഥലത്താണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയും രണ്ട് മാസം മാത്രം പ്രായമുള്ള അനിയനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥനായ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിരുന്നതിനാല്‍ അമ്മയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അമ്മ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നതിനു പോയപ്പോഴായിരുന്നു പെണ്‍കുട്ടി അവിവേകം കാണിച്ചത്.അമ്മ തിരികെ വീട്ടില്‍ വന്നപ്പോഴാണ് സ്‌കാര്‍ഫില്‍  കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടികളെ ശ്രദ്ധിക്കണമെന്ന് അയല്‍വാസിയോട് പറഞ്ഞിട്ടാണ് അമ്മ പുറത്തുപോയത്. കുട്ടി സ്ഥിരമായി കണ്ടിരുന്ന ടിവി സീരിയലില്‍ ഇത്തരത്തില്‍ ഒരു രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു സകാര്‍ഫ്  എടുത്ത് കളിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുക്ക് കുടുങ്ങിയതാകാമെന്ന് പോലീസ് പറഞ്ഞു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് കരുതുന്നത് എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയൊള്ളുവെന്നും പോലീസ് വ്യക്തമാക്കി.  സീരിയലിനെ അനുകരിച്ച് ഒരു കുട്ടി ഇതിന് മുമ്പ് തീ കൊളുത്തി മരിച്ചിരുന്നു.
 

Latest News