ന്യൂദൽഹി - മോദി എന്ന പേരിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് രണ്ടുവർഷം ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ രേണുക ചൗധരി രംഗത്ത്.
ഇങ്ങനെയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-ൽ രാജ്യസഭയിൽ വെച്ച് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ താൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. അധികാര മോഹിയായ മോദി തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ചതായി അവർ ട്വിറ്ററിലൂടെ അറിയിച്ചു.
ഇങ്ങനെയെങ്കിൽ കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും അവർ പ്രതികരിച്ചു.