Sorry, you need to enable JavaScript to visit this website.

സിനിമയില്‍ നല്ല സുഹൃത്തുക്കളെ  കിട്ടിയില്ലെന്ന് നടി രാധിക 

തിരുവനന്തപുരം-സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കള്‍ എല്ലാം പാരകള്‍ ആയിരുന്നുവെന്ന് നടി രാധിക. 'ക്ലാസ്മേറ്റ്സ്' സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാധിക. മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ എന്ന സിനിമയിലാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക തിരിച്ചെത്തിയത്.
സുഹൃത്തുക്കളുമായി തനിക്ക് കോണ്‍ടാക്ട് ഒന്നുമില്ല എന്നാണ് രാധിക തുറന്നു പറഞ്ഞിരിക്കുന്നത്.
എപ്പോഴും സംസാരിക്കുന്ന ആള്‍ക്കാര്‍, ഒരു ക്ലോസ് സര്‍ക്കിള്‍ എനിക്ക് കുറവാണ്. പക്ഷെ വിഷുവിനോ ഓണത്തിനോ ഞാന്‍ എല്ലാവര്‍ക്കും ഹാപ്പി വിഷു എന്നോ, ഹാപ്പി ഓണം എന്നോ മെസേജ് അയക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്. അല്ലാതെ ആരുമായിട്ടും ഒരു പേഴ്സണല്‍ ടച്ച് ഇല്ല.'
'എല്ലാം വിട്ടുപോയി. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ കുറേ കഴിഞ്ഞ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്.'
'അങ്ങനെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന ഒരു രീതിയായി. ആരും എന്നെ വിളിക്കാറില്ല. അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു.' ഇതൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി'എന്നാണ് രാധിക ഒരു അഭിമുഖത്തില്‍ പറയുന്നത്. 
 

Latest News