Sorry, you need to enable JavaScript to visit this website.

VIDEO വിവാഹ ചടങ്ങ് കുളമാക്കി കുരങ്ങ്; വൈറലായി വീഡിയോ

ഹൈദരാബാദ്- നമ്മള്‍ എത്രതന്നെ ഒരുക്കങ്ങള്‍ നടത്തിയാലും ചടങ്ങുകള്‍ വിചാരിച്ചതു പോലെ നടക്കണമെന്നില്ല. അങ്ങനെയൊരു ചടങ്ങു കുളമാകുമെന്ന വീഡിയോ ആണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.ഈ വീഡിയോയില്‍ വിവാഹ ചടങ്ങിലേക്ക് ഒരു കുരങ്ങ് ചാടിയതാണ് പ്രശ്‌നമായത്.
വിവാഹ വേഷത്തില്‍  വധുവും വരനും എതിര്‍വശത്ത് ഇരിക്കുന്നതും പരസ്പരം തലയില്‍ ധാന്യങ്ങള്‍ തൂകുന്നതും കാണാം. ഇതിനിടയിലാണ് ഒരു കുരങ്ങ് വരന്റെ തലയിലേക്ക് ചാടുകയും കുറച്ച് ധാന്യം തട്ടിയെടുത്ത് ഓടുകയും ചെയ്യുന്നത്.  അത് വരെ ചടങ്ങ് സുഗമമായിരുന്നു. കുരങ്ങിന്റെ പെട്ടെന്നുള്ള ആക്രമണം ഇരുവരെയും ഞെട്ടിച്ചു.

കാര്യങ്ങള്‍ ചിലപ്പോള്‍ കൃത്യമായി ആസൂത്രണം ചെയ്താലും ഭംഗിയായി നടന്നുകൊള്ളണമെന്നില്ലെന്ന അടിക്കുറിപ്പ് അംഗീകരിച്ചുകൊണ്ടാണ് ആളുകള്‍ ഇത് ഷെയര്‍ ചെയ്യുന്നത്.
കുടുംബത്തിലെ ഏത് ചടങ്ങായാലും വളരെയധികം ആസൂത്രണവും കഠിനാധ്വാനവും ഏകോപനവും ആവശ്യമാണ്. അത് തടസ്സങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, കഴിയുന്നത്ര പൂര്‍ണതയോടെ തന്നെ നടക്കണമെന്ന് വിചാരിച്ചാലും എന്തെങ്കിലും സാഹചര്യം കാരണം നടക്കണമെന്നില്ലെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.

 

Latest News