രൺബിർ കപൂറും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തൂ ഝൂട്ടി മേം മക്കാർ നൂറു കോടി ക്ലബ്ബിൽ. ലവ് രഞ്ജൻ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം മാർച്ച് എട്ടിനാണ് തിയേറ്ററുകളിൽ എത്തിയത്.
റിലീസിന്റെ പതിനൊന്നാം ദിവസം ഇന്ത്യയിൽ മാത്രം നൂറ് കോടി കലക്ട് ചെയ്ത ചിത്രത്തിന്റെ ആഗോള കലക്ഷൻ 125 കോടിക്ക് മേലെയാണ്. ചിത്രത്തിൽ ഡിംപിൾ കപാഡിയ, ബോണി കപൂർ, അനുഭവ് സിംഗ് ബാസ്സി എന്നിവരും വേഷമിട്ടിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ പഠാൻ ബോളിവുഡിന് പുതുജീവൻ നൽകിയതിനു പിന്നാലെയാണ് റൊമാന്റിക് ഹീറോ രൺബീർ കപൂർ ചിത്രവും ബോക്‌സോഫീസിൽ ചലനം സൃഷ്ടിച്ചത്.
ലവ് രഞ്ജൻ, രാഹുൽ മോഡി എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം സന്താന കൃഷ്ണനും രവിചന്ദ്രനുമാണ്.