സൗദി ബഹിരാകാശ യാത്രികരെ സന്ദര്‍ശിച്ച് റീമ രാജകുമാരി

സൗദി ബഹിരാകാശ സഞ്ചാരികളായ അലി അല്‍ഖര്‍നിയെയും റയാന ബര്‍നാവിയെയും അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ രാജകുമാരി സന്ദര്‍ശിച്ചപ്പോള്‍.

വാഷിംഗ്ടണ്‍- സൗദി ബഹിരാകാശ സഞ്ചാരികളായ അലി അല്‍ഖര്‍നിയെയും റയാന ബര്‍നാവിയെയും അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ രാജകുമാരി സന്ദര്‍ശിച്ചു. നാസയുടെ സ്‌പേസ് എക്‌സ് മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ എത്തിയാണ് റീമ രാജകുമാരി സൗദി ബഹിരാകാശ യാത്രികരെ സന്ദര്‍ശിച്ചത്.
ബഹിരാകാശ സഞ്ചാരികളായ അലിയെയും റയാനയെയും ഞാന്‍ കണ്ടു. ആദ്യ അറബ്, മുസ്‌ലിം ബഹിരാകാശ സഞ്ചാരിയാണ് റയാന. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എ.എക്‌സ്-2 ബഹിരാകാശ ദൗത്യത്തിന്റെ ക്രൂവില്‍ ഇരുവരും ചേരും. ഹൂസ്റ്റണിലെ നാസയുടെ സ്‌പേസ് എക്‌സ് മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിക്കാനും രണ്ടു സൗദി ബഹിരാകാശ യാത്രികരുടെ പരിശീലനങ്ങള്‍ കാണാനും സാധിച്ചത് ബഹുമതിയായിരുന്നെന്നും റീമ രാജകുമാരി ട്വീറ്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News