ചെന്നൈ - തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കുരുവിമലൈയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപ്പിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന് പുറത്ത് ഉണക്കാനിട്ട പടക്കങ്ങളില്‍ തീപ്പിടിച്ചാണ് അപകടമുണ്ടായത്. തിപ്പിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.