ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുളയുന്നതിന് റദ്ദാക്കിയ അനുഛേദം 370 പുനസ്ഥാപിക്കുന്നതുവരെ നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. തന്നെ സംബന്ധിച്ചിടത്തോളം
ഇതൊരു വൈകാരിക പ്രശ്‌നം മാത്രമല്ലെന്ന് അവര്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കശ്മീരില്‍ തട്ടിപ്പുവീരന്മാരെ നിര്‍ബാധം വിഹരിക്കാന്‍ വിടുമ്പോള്‍ വസ്തുതകള്‍ പറഞ്ഞതിന്റെ പേരില്‍ ഇര്‍ഫാന്‍ മെഹ്‌റാജിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ കിരാത നിയമങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്ന് മെഹ്ബൂബ ട്വിറ്ററില്‍ ആരോപിച്ചു. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ദുരുപയോഗിക്കുകയാണെന്നും അതിന്റെ പ്രക്രിയ തന്നെ ശിക്ഷയായി മാറുകയാണെന്നും അവര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍വ ഊര്‍ജവും കശ്മീരികളെ പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സുരക്ഷയുടെ പേരില്‍ അവരുടെ ജീവിതോപാധികള്‍ തന്നെ ഇല്ലാതാക്കുമ്പോള്‍ തട്ടിപ്പുകാരാണ് നയാ കശ്മീര്‍ സൃഷ്ടിക്കുന്നതെന്നും മുന്‍മുഖ്യമന്ത്രി ആരോപിച്ചു.