ദുബായ്- യു.എ.ഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ നടി സുരഭി ലക്ഷ്മിക്ക് ഖിസൈസ് ആസ്ഥാനമായുള്ള അല്‍ഹിന്ദ് ബിസിനസ് സെന്ററില്‍ സ്വീകരണം നല്‍കി. സിഇഒ റസീബ് അബ്ദുല്ല, അല്‍ ഹിന്ദ് മാനേജിങ് ഡയറക്റ്റര്‍ നൗഷാദ് ഹസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
അല്‍ഹിന്ദ് ബിസിനസ് സെന്റര്‍ ആരംഭിച്ച ഫാല്‍ക്കണ്‍ വാട്‌സാപ്പ് സര്‍വീസ് സുരഭി ലക്ഷ്മി ഉല്‍ഘാടനം ചെയ്തു. വാട്‌സാപ്പ് വഴി ഫാമിലി വിസ, വിസിറ്റ് വിസ, ഗോള്‍ഡന്‍ വിസ തുടങ്ങി യുഎഇ യിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന സൗകര്യമാണിത്.
തനിക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഭരണാധികാരികളോട്, നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും , ജന്മനാടായ ഭാരതം കഴിഞ്ഞാല്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന നാട് യു എ ഇ ആണെന്നും സുരഭി ലക്ഷ്മി പറഞ്ഞു. അല്‍ഹിന്ദ് ഒരുക്കിയ ദുബായ് ടൂറും, ഡെസ്സേര്‍ട് സഫാരിയും ഹൃദയസ്പര്‍ശമായ അനുഭവങ്ങളാണ് തനിക്ക് സമ്മാനിച്ചതെന്നു നടി കൂട്ടിച്ചേര്‍ത്തു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)