Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ന്യൂനപക്ഷങ്ങൾക്ക് വേണ്ടത് രക്ഷാകർത്താക്കൾ അല്ല; നീതിയാണ് -നജീബ് കാന്തപുരം

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച്‌

തിരുവനന്തപുരം- മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടത് രക്ഷാകർത്താക്കളല്ലെന്നും നീതിയാണ് വേണ്ടതെന്നും നജീബ് കാന്തപുരം എം.എൽ.എ. ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ കപട മുഖമാണിഞ്ഞു ഇടതുപക്ഷ  സർക്കാർ  ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വൻതോതിൽ അട്ടിമറിക്കുകയാണെന്നും സംഘ്പരിവാർ അജണ്ടകൾക്ക് അവസരമൊരുക്കി വർഗീയത വളർത്തുന്ന ധ്രുവീകരണ ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതു സർക്കാരിന്റെ കീഴിൽ തുടർച്ചയായി സംഭവിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അട്ടിമറികൾക്കും വിവേചനത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച മാർച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അബ്ദുൽ ജബ്ബാർ,  ജില്ലാ പ്രസിഡന്റ് റാഫിദ് കണിയാപുരം ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. 

ന്യൂനപക്ഷ പദ്ധതികൾക്കായി കഴിഞ്ഞ ആറ് വർഷങ്ങളിലായി ബജറ്റിൽ അനുവദിച്ച തുക പാഴാക്കൽ, ഈ വർഷത്തെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ചെലവഴിക്കാതെ അപേക്ഷ ക്ഷണിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ, സച്ചാർ പാലോളി കമ്മീഷൻ ശുപാർശ ചെയ്ത മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുളള പദ്ധതികളിൽ നടന്ന അട്ടിമറി, മദ്രസാ അധ്യാപകർക്കുള്ള ഭവനനിർമാണ പദ്ധതി നടപ്പിൽ വരുത്താൻ കാണിക്കുന്ന അനാസ്ഥ തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെയാണ് സോളിഡാരിറ്റി ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. രണ്ട് പിണറായി സർക്കാരുകളുടെ കാലത്തായി ന്യൂനപക്ഷ പദ്ധതികൾക്കായി  ആകെ അനുവദിക്കപ്പെട്ട 632.64 കോടി രൂപയിൽ ചെലവഴിക്കാതെ പാഴാക്കിയത് 193.9 കോടി രൂപയാണ്. വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞത് ആകെ അനുവദിക്കപ്പെട്ടതിന്റെ 30.6 ശതമാനം.  

തിങ്കൾ രാവിലെ 10.30 ന് പാളയം ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് നിയമസഭക്കടുത്ത് പോലീസ് തടഞ്ഞു. ഡയറക്ടറേറ്റ് മാർച്ചിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, മെക്ക നാഷണൽ ജനറൽ സെക്രട്ടറി  പ്രൊഫ. ഇ അബ്ദുൽ റഷീദ്, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ്  പാട്രിക് മൈക്കൾ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, ജി.ഐ.ഒ സംസ്ഥാന കൗൺസിൽ അംഗം ഹവ്വ റാഖിയ തുടങ്ങിയവർ ഐക്യദാർഢ്യമറിയിച്ച് സംസാരിച്ചു. 
സോളിഡാരിറ്റി സംസ്ഥാന  ജനറൽ സെക്രട്ടറി  തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. തൻസീർ ലത്തീഫ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടിമാരായ തൻസീർ ലതീഫ്, ഫാരിസ്. ഒ.കെ, അസ്‌ലം അലി, റഷാദ് വി.പി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)



 

Latest News