എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റയും പൊളിഞ്ഞ സീറ്റും; ചിത്രങ്ങള്‍ പങ്കുവെച്ച് യു.എന്‍ ഉദ്യോഗസ്ഥന്‍

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തിലെ പാറ്റയുടേയും പൊളിഞ്ഞ സീറ്റുകളുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് യാത്രക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് പാറ്റകളെ കണ്ടെത്തിയത്. ല്‍  വിമാനത്തില്‍ റീഡിംഗ് ലൈറ്റുകളും കോള്‍ ബട്ടണുകളും ഇല്ലെന്നും യാത്രക്കാരന്‍ പരാതിപ്പെട്ടു.
യുഎന്‍ നയതന്ത്രജ്ഞനാണ് എയര്‍ ഇന്ത്യ വിമാനത്തിലെ മോശം സര്‍വീസിനെ വിമര്‍ശിച്ചതും  പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ചും ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രം ഷെയര്‍ ചെയ്തതും. യുഎന്‍ നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ ലോകമെമ്പാടും വിമാനത്തില്‍ പോയിട്ടുണ്ടെങ്കിലും  ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍  ഏറ്റവും മോശം ഫ്‌ളൈ റ്റ് അനുഭവമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
നയതന്ത്രജ്ഞന് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ട്വീറ്റിന് എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ മറുപടി നല്‍കി.
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നത് ഇത് ആദ്യ സംഭവമല്ല. ഭോപ്പാലില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ നല്‍കിയ പ്രഭാതഭക്ഷണത്തില്‍ ചത്ത പാറ്റയുടെ സാന്നിധ്യം ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു. സാമ്പാറില്‍ ചത്ത പാറ്റയുടെ സാന്നിധ്യം അറിയിച്ചപ്പോള്‍ വിമാന ജീവനക്കാര്‍ തന്നെ അവഗണിച്ചതായും യാത്രക്കാരന്‍ പറഞ്ഞിരുന്നു. ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ എയര്‍ ഇന്ത്യ നന്നാകുമെന്ന പ്രതീക്ഷകള്‍ തെറ്റിയെന്നാണ് യാത്രാക്കാര്‍ പരാതിപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News