അതിവേഗ വൈദ്യുത ഇരുചക്ര വാഹനമായ ആമ്പിയർ പ്രൈമസ് പുറത്തിറക്കി ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി. പരിപൂർണ സുരക്ഷക്കായി എൽഎഫ്പി ബാറ്ററി പാക്ക്, പിഎംഎസ് മോട്ടോർ ഉപയോഗിച്ച് മെച്ചപ്പെട്ട പെർഫോമൻസ്, ബെൽറ്റ് ഡ്രൈവ്, തടസ്സമില്ലാത്ത നാവിഗേഷനായി സ്മാർട്ട് കണക്റ്റഡ് ക്ലസ്റ്റർ എന്നിവ ഗ്രീവ്‌സിന്റെ ഏറ്റവും പുതിയ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. 1,09,900 രൂപയാണ് എക്‌സ് ഷോറൂം വില.
സ്റ്റയിലിങ്, പെർഫോമൻസ്, കംഫർട്ട്, റിലയബിലിറ്റി എന്നിവയിൽ ഏറ്റവും മികച്ച അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രൈമസ്. ആഭ്യന്തരമായി ഉൽപാദിപ്പിച്ച ഘടകങ്ങൾ ഉപയോഗിച്ച് വലിയ തോതിൽ പ്രാദേശികവൽക്കരണത്തിന് ഊന്നൽ നൽകിയാണ് നിർമാണം. 77 കെഎംപിഎച്ച്, എതിരില്ലാത്ത വേഗം, 100 കിലോമീറ്ററിലധികം റേഞ്ച്, എൽഎഫ്പി കെമിസ്ട്രിയോടു കൂടിയ നീണ്ടുനിൽക്കുന്ന ബാറ്ററിലൈഫ്, സ്മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകൾ, സുപ്പീരിയർ കംഫർട്ട്, റൈഡബിലിറ്റി എന്നിവ പ്രൈമസ് വാഗ്ദാനം ചെയ്യുന്നു.