സ്വര്‍ണ വില ഒരുവര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍, ആശങ്ക നീങ്ങാതെ ബാങ്കിംഗ് മേഖല

ന്യൂദല്‍ഹി- ആഗോളതലത്തില്‍ സ്വര്‍ണവില ഒരു ശതമാനം കൂടി വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ആഗോള ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കയെണ് സ്വര്‍ണ വില കുതിക്കുന്നത്. സാമ്പത്തിക വിപണികളെ സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ  പിയര്‍ ക്രെഡിറ്റ് സ്യൂസ് വാങ്ങാന്‍ സ്വിസ് ലെന്‍ഡര്‍ യുബിഎസ് നടത്തിയ നീക്കത്തിനിടയിലും പ്രതിസന്ധി അയഞ്ഞിട്ടില്ല.

ഒരു ശതമാനം ഇടിഞ്ഞതിന് ശേഷമാണ് സ്‌പോട്ട് ഗോള്‍ഡ് നിരിക്ക് ഔണ്‍സിന് ഒരു ശതനാമം ഉയര്‍ന്ന് 2,007.30 ഡോളറിലെത്തിയ്ത് യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ രണ്ട് ശതമാനം ഉയര്‍ന്ന് 2,012.50 ഡോളറായി.
3.23 ബില്യണ്‍ ഡോളറിന് പിയര്‍ ക്രെഡിറ്റ് സ്യൂസ് വാങ്ങാനാണ് യു.ബി.എസ് സമ്മതിച്ചത്.
യു.എസ് ആസ്ഥാനമായുള്ള സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ നിരക്ക് വര്‍ധിച്ചു തുടങ്ങിയത്.  180 ഡോളറാണ് വര്‍ധിച്ചത്. നിരക്ക് വര്‍ധനം പത്ത് ശതമാനത്തോളം വരും. അധികൃതര്‍ കൈക്കൊണ്ട സമീപകാല നീക്കങ്ങള്‍ക്ക് ബാങ്കിംഗ് തകര്‍ച്ചയെ തടയാനാകുമോ എന്ന് ഇനിയും ഉറപ്പാക്കാനായിട്ടില്ല. ശ്രമങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാകുന്നതുവരെ സ്വര്‍ണ വിലയില്‍ പ്രകടമായ വര്‍ധന തുടരുമെന്നാ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News