ന്യൂദല്‍ഹി- ഓഡിറ്റോറിയത്തില്‍ ക്ലാസെടുക്കുമ്പോള്‍ പിറകിലിരുന്ന് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ഥിനിയെ ജീവിതപങ്കാളിയാക്കിയ കഥ വിവരിച്ച് ബൈജൂസ് ആപ്പ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍.
ദല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് തങ്ങളുടെ പ്രണയകഥ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുമ്പോള്‍ ബൈജുവിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദിവ്യ.
ഓഡിറ്റോറിയങ്ങളിലും വലിയ സ്‌റ്റേഡിയങ്ങളിലും ഞാന്‍ പഠിപ്പിച്ചിരുന്നു. വലിയ വേദിയിലാകുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിദ്യാര്‍ത്ഥിനിയെ ശ്രദ്ധിക്കുക പ്രയാസമാണ്. ദിവ്യ മാറിനില്‍ക്കുകയും ധാരാളം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനാലാണ് ശ്രദ്ധിച്ചത്. എപ്പോഴാണ് പ്രണയത്തിലേക്ക് മാറിയതെന്ന് എനിക്കറിയില്ല. ഒടുവില്‍ ഞങ്ങള്‍ ജീവിത പങ്കാളികളായി- ബൈജു പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)