ന്യൂദല്‍ഹി-റാപ്പിഡ് മെട്രോ സ്റ്റേഷന് നിര്‍മാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ദല്‍ഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മെട്രോ നിര്‍മാണ പ്രവര്‍ത്തകരാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിര്‍മാണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ നിരവധി ശരീരഭാഗങ്ങളും തലമുടിയും കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.