ധാക്ക- ഉംറ നിര്‍വഹിച്ച ശേഷം സൗദി അറേബ്യയില്‍നിന്ന് മടങ്ങിയ ബംഗ്ലാദേശി നടി മഹിയ മഹി ധാക്ക എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി.
ഡിജിറ്റല്‍ സുരക്ഷാ നിയമ പ്രകാരം ഫയല്‍ ചെയ്ത കേസിലാണ് മഹിയ മഹിയെ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫേസ്ബുക്ക് ലൈവിലെത്തി പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് മഹിയ മഹിക്കും ഭര്‍ത്താവിനുമെതിരെ നേരത്തെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
സൗദി അറേബ്യയില്‍നിന്ന് മടങ്ങി എത്തിയ നടിയെ ഗാസിപൂര്‍ മെട്രോപൊളിറ്റന്‍ പോലീസാണ് (ജിഎംപി) അറസ്റ്റ് ചെയ്തത്.
ഡിജിറ്റല്‍ സുരക്ഷാ നിയമപ്രകാരമുള്ള കേസിനു പുറമെ, ബിസിനസുകാരനായ ഇസ്മായില്‍ ഹുസൈന്‍ ഫയല്‍ ചെയ്ത മറ്റൊരു കേസും മഹിക്കും ഭര്‍ത്താവിനുമെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. ഭൂമി അനിധികൃതമായി പിടിച്ചെടുത്തെന്നും അക്രമം നടത്തിയെന്നുമാണ് ദമ്പതികളടക്കം 28 പേര്‍ക്കെതിരെ ഫയല്‍ ചെയ്ത് കേസ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)