Sorry, you need to enable JavaScript to visit this website.

കൊച്ചിയെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം  വിഷപ്പുക സിനിമയാകുന്നു

കൊച്ചി-കൊച്ചിയെ ശ്വാസം മുട്ടിക്കുകയും കേരളത്തെ നടുക്കുകയും ചെയ്ത ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുളള സംഭവവികാസങ്ങളും സിനിമയാകുന്നു. അനില്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ' ഇതുവരെ' എന്നാണ് ചിത്രത്തിന്റെ പേര്. പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ 'മിന്നാമിനുങ്ങ്' എന്ന സിനിമയുടെ സംവിധായകനാണ് അനില്‍. കൊച്ചിയിലും കാന്തല്ലൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 '2019 ലും 2020 ലും 2021 ലുമൊക്കെ തീ പടര്‍ന്നിട്ടുണ്ട് എന്നും തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി എന്നും സംവിധായകന്‍ പറയുന്നു. മാലിന്യം വലിയ കൂമ്പാരമായി മല പോലയാകുകയാണ്. അത് ഒന്നു മാറാന്‍ വേണ്ടി കത്തിക്കും,' അനില്‍ പറഞ്ഞു. 2016 മുതല്‍ തന്റെ മനസില്‍ ബ്രഹ്മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നു എന്നും സംവിധായകന്‍ വ്യക്തമാക്കി. ബ്രഹ്മപുരം ഭാഗത്തുള്ള ചിത്രീകരണം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്ന് കലാഭവന്‍ ഷാജോണ്‍  അഭിമുഖത്തില്‍ പറഞ്ഞു.

Latest News