Sorry, you need to enable JavaScript to visit this website.

ഒന്നാം കുഞ്ഞാലി മരക്കാറായി മധു 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മെഗാ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുകയാണ്. 100 കോടിക്കുമേല്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യയിലെ എണ്ണം പറഞ്ഞ താരങ്ങള്‍ ഒരുമിക്കുമെന്ന വാര്‍ത്തകള്‍.  അതിനിടെ മലയാളത്തിന്റെ അഭിനയ കാരണവര്‍ മധു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുമെന്ന് ഉറപ്പായി. ഒന്നാം കുഞ്ഞാലി മരക്കാറായാണ് മധു എത്തുക എന്നാണ് വിവരം. നാല് മരക്കാര്‍മാരാണ് ചിത്രത്തില്‍ ഉള്ളത്. അതുകൊണ്ടു തന്നെ ഒന്നാമനായി മധുവും നാലാമനായി മോഹന്‍ലാലും എത്തുമ്പോള്‍ മറ്റ് രണ്ട് പേര്‍ ആരൊക്കെ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. 
അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരുമായി അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇന്ത്യയിലെ മികച്ച താരങ്ങളുടെ സംഗമ വേദിയാകും ചിത്രം എന്നതില്‍ സംശയമില്ല. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

Latest News